സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പോക്‌സോ നിയമത്തില്‍ *കാലാനുസൃതമാറ്റം വേണം; ആവശ്യമുന്നയിച്ച് സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌

വിമെന്‍ പോയിന്‍റ് ടീം

പോക്‌സോ നിയമത്തിൽ കാലാനുസൃത മാറ്റം കൊണ്ടുവരാൻ കേന്ദ്രം തയ്യാറാകണമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. ഈ നിയമപ്രകാരം 18 വയസ്സിന്‌ താഴെയുള്ളവരുമായുള്ള ശാരീരിക ബന്ധങ്ങൾ എല്ലാം കുറ്റകരമാണ്‌.  ഈ പ്രായപരിധി ചില കേസുകളിൽ നിയമപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്‌ യാഥാർഥ്യമാണെന്നും പോക്‌സോ നിയമവുമായി ബന്ധപ്പെട്ട ദ്വിദിന ദേശീയ ചർച്ചയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

18 വയസ്സിന്‌ താഴെയുള്ളവർ പ്രണയത്തിലായി, ഉഭയസമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ പോക്‌സോ നിയമപ്രകാരം കുറ്റകരമാകുമോയെന്ന നിയമപ്രശ്‌നം പല കോടതികളിലുമുണ്ട്‌.നിയമത്തിൽ കാലോചിതമായ ഭേദഗതി ആവശ്യമാണെന്ന്‌ മദ്രാസ്‌ ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും