സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഐഒഎയുടെ തലപ്പത്തെ ആദ്യ വനിത പി ടി ഉഷ

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ(ഐ.ഒ.എ) ആദ്യ വനിതാ പ്രസിഡന്റായി ഒളിംപ്യന്‍ പിടി ഉഷ. സുപ്രീം കോടതി നിയമിച്ച മുന്‍ ജഡ്ജ് എല്‍ നാഗേശ്വര റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഉഷ ജയിച്ചത്. ഐഒഎയുടെ 95 വര്‍ഷത്തെ ചരിത്രത്തില്‍  ഒളിമ്പ്യനും അന്താരാഷ്ട്ര മെഡല്‍ ജേതാവുമായൊരാള്‍ പദവിയിലേക്ക് എത്തുന്നത് ഇത് ആദ്യമായാണ്. കൂടാതെ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടവും 58-കാരിയായ ഉഷ സ്വന്തമാക്കി. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ നിലവില്‍ രാജ്യസഭാംഗമാണ്. ബിജെപിയാണ് ഉഷയെ നാമനിര്‍ദ്ദേശം നല്‍കിയത്. 

ഒന്നിലധികം തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായിട്ടുള്ള ഉഷ, 1984 ലെ ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിസ്റ്റുമായിരുന്നു. അന്ന് നാലാം സ്ഥാനത്തായിരുന്നു ഉഷ ഫിനിഷ് ചെയ്തത്. 1984ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് ഉഷയ്ക്ക് വെങ്കലമെഡല്‍ നഷ്ടമായത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും