സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡല്‍ഹിയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കൗണ്‍സിലറായി ബോബി കിന്നര്‍

വിമെന്‍ പോയിന്‍റ് ടീം

ദേശീയ തലസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കൗണ്‍സിലറാകാന്‍ first (transgender councillor) ബോബി കിന്നര്‍ (Bobby Kinnar). ആം ആദ്മി പാര്‍ട്ടി (AAP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബോബി കിന്നര്‍ സുല്‍ത്താന്‍പൂര്‍ മജ്റ അസംബ്ലിയിലെ സുല്‍ത്താന്‍പുരി 43 എ വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്കാണ് ബോബി പരാജയപ്പെടുത്തിയത്. 'എനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എന്റെ വിജയം സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരോടും നന്ദി. ഇനി എനിക്ക് എന്റെ പ്രദേശത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കണം'  വിജയത്തിന് പിന്നാലെ ബോബി പറഞ്ഞു.

സുല്‍ത്താന്‍പുരി മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് ബോബി. 2017ലെ എംസിഡി തിരഞ്ഞെടുപ്പിലും അവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അണ്ണാ ഹസാരെ പ്രസ്ഥാനത്തിനൊപ്പവും പിന്നീട് പാര്‍ട്ടി രൂപീകരിച്ചപ്പോഴും അവര്‍ എഎപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ജെന്‍ഡര്‍ ഐഡന്റിറ്റിയുടെ പേരില്‍ താന്‍ എങ്ങനെയാണ് വിവേചനം നേരിട്ടതെന്ന് മാധ്യമങ്ങളോട് സംസരിക്കവെ ബോബി തുറന്ന് പറഞ്ഞിരുന്നു. കൗമാരപ്രായത്തില്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം അവളെ ഏറ്റെടുക്കുകയും നര്‍ത്തകിയായി മാറുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കുമുളള ബോബിയുടെ പ്രയാണം ആരംഭിച്ചത് ഇവിടെ നിന്നാണ്.

'ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതി' ഡല്‍ഹി ഘടകത്തിന്റെ പ്രസിഡന്റാണ് ബോബി കിന്നര്‍. കഴിഞ്ഞ 15 വര്‍ഷമായി ബോബി ഈ സംഘടനയുമായി ബന്ധപ്പെട്ട്‌  പ്രവര്‍ത്തിക്കുകയാണ്. 'എന്റെ സമൂഹത്തിലെ ആളുകള്‍ (ട്രാന്‍സ്ജെന്‍ഡര്‍) മുമ്പത്തെപ്പോലെ രാഷ്ട്രീയത്തില്‍ മുന്നോട്ട് വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നമ്മുടെ സമൂഹത്തിലെ ജനങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലുകയാണ്. നമ്മുടെ സമൂഹത്തില്‍ വിദ്യാസമ്പന്നരായ ധാരാളം പേരുണ്ട്. അങ്ങനെയുള്ളവരെല്ലാം രാഷ്ട്രീയത്തില്‍ വരണമെന്നും സാമൂഹിക സേവനം ചെയ്യണമെന്നും അങ്ങനെ നമ്മുടെ പേരും സമൂഹത്തില്‍ ഉയരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു' ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ മുന്‍ അഭിമുഖത്തില്‍ ബോബി കിന്നര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും