സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

'അമ്മയുടെ തീരുമാനം പരമപ്രധാനം' 33 ആഴ്ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

വിമെന്‍ പോയിന്‍റ് ടീം

'അമ്മയുടെ തീരുമാനം പരമപ്രധാനമായിരിക്കും'.ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജിയില്‍ വിധി പറയവെയാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഇതോടെ 26 കാരിയായ യുവതിക്ക് 33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

 33 ആഴ്ചയുളള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു സ്ത്രീ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭിണിയായതിന് ശേഷം താന്‍ നിരവധി അള്‍ട്രാസൗണ്ട് നടത്തിയിട്ടുണ്ടെന്ന് യുവതി പറയുന്നു. നവംബര്‍ 12 ന് നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനില്‍ ഭ്രൂണത്തിന് സെറിബ്രല്‍ ഡിസോര്‍ഡര്‍ (മസ്തിഷ്‌കവുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗം) ഉണ്ടെന്ന് കണ്ടെത്തി. നവംബര്‍ 14ന് സ്വകാര്യ ആശുപത്രിയിലും അള്‍ട്രാസൗണ്ട് പരിശോധന നടത്തി. ഇതിലും ഈ പ്രശ്‌നം സ്ഥിരീകരിച്ചു.

ഇത്തരമൊരു സാഹചര്യത്തിലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ യുവതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിയത്. യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയുടെയും കല്‍ക്കട്ട ഹൈക്കോടതിയുടെയും തീരുമാനം പരാമര്‍ശിച്ചു. എംടിപി നിയമത്തിലെ സെക്ഷന്‍ 3(2)(ബി), 3(2)(ഡി) എന്നിവ പ്രകാരം ഭ്രൂണം നീക്കം ചെയ്യാന്‍ അനുമതി നല്‍കാമെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഈ വിധി

എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ, ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാരുമായി സംസാരിച്ച് സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിലൂടെ ഭ്രൂണം നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒരു ദിവസം മുമ്പ് ഹൈക്കോടതി ഈ വിഷയത്തില്‍ തീരുമാനമെടുക്കല്‍ മാറ്റിവെച്ചിരുന്നു.

ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം സംബന്ധിച്ച നിയമങ്ങള്‍ എന്തൊക്കെയാണ്?

എംടിപി ആക്ട് (1971) പ്രകാരം ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമപരമാണ്. ഇത് പിന്നീട് പരിഷ്‌കരിച്ചു. എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ട്. നേരത്തെ ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം 20 ആഴ്ചത്തേക്കാണ് അനുവദിച്ചിരുന്നത്. എന്നാല്‍ 2021 ല്‍ ഈ നിയമം ഭേദഗതി ചെയ്തു. ഇപ്പോള്‍ ഇന്ത്യയില്‍ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, 24 ആഴ്ചകള്‍ക്കു ശേഷവും ഗര്‍ഭച്ഛിദ്രത്തിന് അനുമതി എടുക്കാം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും