സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മല്ലിക സാരാഭായ്‌ കലാമണ്ഡലം ചാൻസലർ

Women point team

ലോകപ്രശസ്‌ത നർത്തകിയും പത്മഭൂഷൺ ജേത്രിയുമായ മല്ലിക സരാഭായിയെ കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറായി നിയമിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവായി. ഇന്ത്യൻ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത മല്ലിക സരാരാഭായി നാടകം, സിനിമ, ടെലിവിഷൻ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും പ്രശസ്‌തയാണ്‌.

പ്രശസ്‌ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായ മല്ലിക കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953 ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തിൽ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽനിന്ന് എംബിഎ ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ഡോക്‌ടറേറ്റും നേടി.\

ഇന്ത്യൻ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.പാരീസിലെ തിയേറ്റർ ഡി ചമ്പ്‌സ് എലൈസിയുടെ  നൃത്ത സോളോയിസ്റ്റ് പുരസ്‌കാരം, ഫ്രെഞ്ച് സർക്കാറിന്റെ ഷെവലിയർ ഡി പാംസ് അക്കാഡമിക് പുരസ്‌കാരം, പാസ്റ്റ തിയേറ്റർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ അവർ 2005 ൽ നൊബേൽ സമ്മാനത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടു. സർവകലാശാലകളുടെ തലപ്പത്ത്‌ ഉന്നതരും പ്രഗൽഭരും പ്രതിഭാശാലികളുമായവർ വരണമെന്ന സർക്കാർ കാഴ്‌ചപ്പാടിന്റെ പ്രതിഫലനമാണ്‌ മല്ലികയുടെ നിയമനമെന്നും കലാകേരളത്തിന് ഏറ്റവും ഗുണകരമാകുമെന്നും സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും