സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാജ്യം ഭരിക്കുന്നത് സ്‌ത്രീവിരുദ്ധ സർക്കാർ: പി കെ ശ്രീമതി

വിമെന്‍ പോയിന്‍റ് ടീം

സ്‌ത്രീവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാനസമ്മേളന നഗറിലേക്കുള്ള കൊടിമര-, ദീപശിഖ റാലി വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സ്‌ത്രീസമത്വത്തെക്കുറിച്ച് വാചാലമാകുകയും സ്‌ത്രീവിരുദ്ധ നയങ്ങൾ നടപ്പാക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും നാരീസമത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരു അത്മാർഥതയും ഇതിലില്ല. സ്‌ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുകയും  കോടതി ജയിലിലടച്ചവരെ തുറന്നുവിടുകയും ചെയ്യുന്നു.

രാജ്യം അപമാനഭാരത്താൽ തലകുനിച്ച് നൽക്കുകയാണെന്നും അവർ പറഞ്ഞു. കെ ജി രാജേശ്വരി അധ്യക്ഷയായി. മറിയം ധാവ്‌ളെ സംസാരിച്ചു.
പ്രഭാ മധു സ്വാഗതം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും