സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സെറിബ്രല്‍ പാള്‍സിക്കും തളര്‍ത്താനാകില്ല ; എംബിബിഎസ് സ്വപ്‌നം സാക്ഷാത്കരിച്ച് യശി കുമാരി

വിമെന്‍ പോയിന്‍റ് ടീം

പരിമിതികളോട് പൊരുതി ജീവിത വിജയം നേടിയ ഒരുപാട് പേരുടെ ഉദാഹരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ശാരീരിക അവശതകള്‍ ഏറെയുണ്ടായിരുന്നിട്ടും ഡോക്ടറാകുക എന്ന തന്റെ സ്വപ്നം പൂര്‍ത്തീകരിക്കുകയാണ് ഗൊരഖ്പൂര്‍ നിവാസിയായ
യശി കുമാരി. സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു പെണ്‍കുട്ടിയാണ് യശി. എന്നാല്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് പോലും വളരെ ബുദ്ധിമുട്ടുള്ള ഒരു നേട്ടമാണ് അവള്‍ തന്റെ ഇച്ഛാശക്തികൊണ്ട് നേടിയെടുത്തിരിക്കുന്നത്. ഡോക്ടറാകണമെന്നത് യശിയുടെ ചെറുപ്പം മുതലുളള ആഗ്രഹമായിരുന്നു. നീറ്റ് യോഗ്യത നേടി ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് യാഷി ഇപ്പോള്‍. വലത് കൈയ്യും കാലും വൈകല്യമുള്ള യശിക്ക് ശരിയായി നടക്കാനോ വലതു കൈകൊണ്ട് മറ്റ് ജോലികള്‍ ചെയ്യാനോ കഴിയില്ല, എന്നാല്‍ അവള്‍ തന്റെ ഇടതു കൈകൊണ്ട് എഴുതാനു മറ്റ് ജോലികള്‍ ചെയ്യാനും പരിശീലിച്ചു. അങ്ങനെ എല്ലാ വെല്ലുവിളികളെയും നിഷ്പ്രഭനാക്കി അവള്‍ നീറ്റില്‍ വിജയം നേടി. 

കൈയും കാലും തന്റെ നിയന്ത്രണത്തിലല്ലെങ്കിലും തലച്ചോറ് കൊണ്ട് എല്ലാം നിയന്ത്രിക്കാനാകുമെന്ന് യശി പറയുന്നു. മനസ്സ് കൊണ്ട് എനിക്ക് വയ്യായ്കയൊന്നുമില്ല, പിന്നെ കാലുകള്‍ക്കെങ്ങനെ എന്നെ തടയാന്‍ കഴിയും.ഈ അസുഖത്തിന്റെ പേരില്‍ പലരില്‍ നിന്നും പരിഹാസങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ധൈര്യം നഷ്ടപ്പെടുത്തിയില്ലെന്നും യശി പറയുന്നു. വികലാംഗയായ പെണ്‍കുട്ടിയാണെന്നും ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കരുതിയവരെ അവഗണിച്ച് അവള്‍ കഠിനാധ്വാനം ചെയ്തു, ആത്മവിശ്വാസത്തോടെ  മുന്നേറി വിജയിച്ചു. ഈ വിജയത്തിനായി താന്‍ തന്റെ സമയവും ദിനചര്യയും നിശ്ചയിച്ചുവെന്നും അത് കൃത്യമായി പാലിച്ചുവെന്നും യശി പറയുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച ഒന്നോ രണ്ടോ കുട്ടികള്‍ക്ക് മാത്രം നേടാന്‍ കഴിയുന്ന ഒരു കാര്യമാണ് അവള്‍ നേടിയിരിക്കുന്നത്.   

ഗോരഖ്പൂരിലെ ജുനിയ തെഹ്സിലിലെ മുണ്ടേര ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തിലാണ്യാഷി ജനിച്ചത്. അച്ഛന്‍ ടാക്‌സി ഡ്രൈവറാണ്.യശിക്ക് മൂത്ത സഹോദരിയും ഒരു ഇളയ സഹോദരനുമുണ്ട്. ഇതൊക്കെയാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അച്ഛന്‍ മനോജ് കുമാര്‍ സിംഗ് ഒരു കുറവും വരുത്തിയിരുന്നില്ല. ഗോരഖ്പൂരിലെ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യശി റിലയന്‍സ് അക്കാദമിയില്‍ നിന്ന് പ്ലസ് ടു പാസായി. ഹൈസ്‌കൂള്‍ പാസായ ശേഷം യശി യുടെ പിതാവ് മനോജ് കുമാര്‍ സിംഗ് യശിയെ രാജസ്ഥാനിലെ കോട്ടയിലേക്ക് നീറ്റ് കോച്ചിങിനയച്ചു. അവളെ ചികിത്സിച്ച ഡോ. ജിതേന്ദ്ര ജെയിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അവളുടെ പഠനത്തില്‍ സഹായിച്ചു.

യാഷിയെ ഈ നിലയില്‍ എത്തിക്കാന്‍ കുടുംബം മുഴുവനും പാടുപെട്ടുവെന്നും ആളുകളുടെ പരിഹാസങ്ങള്‍ കേട്ടുവെന്നും അച്ഛന്‍ മനോജ് പറയുന്നു.യശിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വീട് വിട്ടിറങ്ങി, അവളെ ചികിത്സിച്ചു, മികച്ച സ്‌കൂളില്‍ പഠിപ്പിച്ചു, ഇന്ന് യശി ഡോക്ടറാകാനുള്ള പാതയിലാണ്. തന്റെ പോരാട്ടത്തിന്റെ കഥ പറയുമ്പോള്‍ യാഷിയും വികാരാധീനയായി. യാഷി ചെറുപ്പം മുതല്‍ നല്ല ബുദ്ധിമതിയായിരുന്നു. ആറാം വയസ്സിലാണ് യാഷി ചികിത്സയ്ക്കായി തന്റെ അടുത്ത് വന്നിരുന്നുവെന്നും അക്കാലത്ത് യശിയുടെ കൈയും കാലും നിവര്‍ന്ന് നിന്നിരുന്നില്ലെന്നും യാഷിയെ ചികിത്സിച്ച ഡോ.ജിതേന്ദ്ര ജെയിന്‍ പറയുന്നു.യാഷി തന്റെ ഇച്ഛാശക്തിയാല്‍ ശരീരത്തെയും നിയന്ത്രിക്കാന്‍ പഠിച്ചു.സെറിബ്രല്‍ പാള്‍സിയെക്കുറിച്ച് കുറച്ച് ആളുകള്‍ക്ക് വളരെ കുറച്ച് അറിവേ ഉള്ളൂ. തലച്ചോറിന്റെ അസാധാരണമായ വളര്‍ച്ച മുതല്‍ വലിയ തോതില്‍ ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകുന്ന രോഗമാണിത്. ഈ രോഗമുള്ള രോഗിയുടെ ജീവിതം വളരെ പ്രയാസകരമായിരിക്കും.യാഷിയുടെ  മസ്തിഷ്‌കത്തില്‍ കുഴപ്പമില്ലെങ്കിലും  തന്റെ ധൈര്യവും കഠിനാധ്വാനവും കൊണ്ട് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിജയമാണ് നേടിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും