സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആര്‍ പാര്‍വ്വതി ദേവി പിഎസ്‌സി അംഗമാകും

വിമെൻ പോയിന്റ് ടീം

പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍. പാര്‍വ്വതി ദേവിയെ പിഎസ്‌സി അംഗമായി നിയമിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന  മന്തിസഭായോഗം ശുപാര്‍ശ ചെയ്തു.ദേശാഭിമാനി, ഏഷ്യാനെറ്റ്, കൈരളി എന്നീ മാധ്യമങ്ങളുടെ പത്രാധിപ വിഭാഗത്തിലും കുടുംബശ്രീ പിആര്‍ഒ ആയും  പ്രവര്‍ത്തിച്ചു.“അക്കമ്മ ചെറിയാന്‍” (ജീവചരിത്രം), “സമരതീക്ഷ്ണതയുടെ ഇന്നലെകള്‍”, “പത്രം പത്രം കുട്ടികളേ” (ബാലസാഹിത്യം), “രക്തസാക്ഷികള്‍” (തര്‍ജ്ജമ) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അക്കമ്മ ചെറിയാന്‍റെ മരണശേഷം അവറുടെ ആത്മകഥയുടെ കയ്യെഴുത്തു പ്രതി കണ്ടെടുത്ത് “ജീവിതം ഒരു സമരം” എന്ന പേരില്‍ എഡിറ്റു ചെയ്ത് പ്രകാശിപ്പിച്ചു. 

പ്രൊഫ. ജെ. രാജമ്മയും പി. ഗേവിന്ദപ്പിള്ളയുടെയും മകളായ ആര്‍. പാര്‍വ്വതി ദേവി ഫോര്‍ട്ട് മിഷന്‍സ് ഗേള്‍സ് ഹൈസ്കൂള്‍, മഹാരാജാസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്. മദ്രാസ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.മുന്‍ എം എല്‍ എ ശിവന്‍കുട്ടിയാണ് ഭര്‍ത്താവ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും