സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പൗരത്വ രജിസ്‌റ്ററിൽ നിന്ന്‌ പുറത്തായ വനിതയെ നാടുകടത്തരുതെന്ന്‌ സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന്‌ പുറത്തായ വനിതയെ നാടുകടത്തരുതെന്ന നിർദേശം നൽകി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിനും അസം സർക്കാരിനും നോട്ടീയച്ച ഡിവൈ ചന്ദ്രചൂഡ്‌, ഹിമ കോഹിലി എന്നിവരുടെ ബെഞ്ച്‌ മൂന്നാഴ്‌ക്കക്കം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ട്‌.

കരട്‌ രജിസ്‌റ്ററിൽ വനിതയുടെ ഭർത്താവും മക്കളുമടക്കമുള്ള കുടുംബാംഗങ്ങൾ മുഴുവൻ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ ലിസ്‌റ്റിൽ ഇവർ മാത്രം പുറത്തായി. വിദേശ പൗരന്മാർക്കുള്ള ട്രിബ്യൂണലിനെയും ഗുവാഹത്തി ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ബംഗ്ലാദേശിൽ നിന്ന്‌ അനധികൃതമായി കുടിയേറിയെന്നായിരുന്നു വിധി.

ജന്മം കൊണ്ട്‌ ഇന്ത്യൻ പൗരയാണെന്ന്‌ തെളിയിക്കുന്ന രേഖകളൊന്നും ട്രിബ്യൂണലും ഹൈക്കോടതിയും പരിഗണിച്ചില്ലെന്ന്‌ വനിതയ്‌ക്കായി ഹാജരായ പിയൂഷ് കാന്തി റോയ് കോടതിയെ അറിയിച്ചു. തുടർന്ന്‌ കേസ്‌ അടുത്ത തവണ പരിണിക്കുന്നതുവരെ നാടുകടത്തലടക്കമുള്ള  ഒരു നടപടിയും ഉണ്ടാകരുതെന്ന്‌ കോടതി നിർദേശിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും