സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരേസ മേയ് ചുമതലയേറ്റു

വിമെൻ പോയിന്റ് ടീം

ബ്രിട്ടന്റെ പുതിയ വനിതാ പ്രധാനമന്ത്രിയായി തെരേസ മേയ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു തെരേസ മേയുടെ സത്യപ്രതിജ്ഞ. 

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധനയായ ബ്രെക്‌സിറ്റിന്റെ ഫലം പുറത്തു വന്നതിനെത്തുടര്‍ന്ന് ഡേവിഡ് കാമറൂണ്‍ രാജിപ്രഖ്യാപിച്ച സാഹചര്യത്തിലാണ്  പ്രധാനമന്ത്രി തെരഞ്ഞടുപ്പിന് കളമൊരുങ്ങിയത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സം പിന്മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തെരേസ പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നയാളാണ് തെരേസ. 2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും