സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്‌സണായി അനശ്വര

Womenpoint team

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല പ്രഥമ യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയർപേഴ്‌സൺ ആയി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ് കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര.

ചൊവ്വാഴ്‌ച സർവകലാശാല ആസ്ഥാനത്ത് വച്ച് നടന്ന തിരഞ്ഞെടുപ്പിൽ സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 പേരിൽ 28 പേർ വോട്ടു രേഖപ്പെടുത്തി.ഇതിൽ 25 വോട്ടു നേടിയാണ് അനശ്വര ചെയർപേഴ്‌സൺ ആയത്. ജനറൽ സെക്രട്ടറിയായി തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ അഞ്ജന കെ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാലാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ് അഞ്ജന.പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും