സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാലാവസ്ഥ വ്യതിയാനമെന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ സുസ്ഥിര വനിതകൾ

വിമെന്‍ പോയിന്‍റ് ടീം

"സുസ്ഥിര–-SUSTERA' -അഥവാ സുസ്ഥിരം+ഭൂമി. കാലാവസ്ഥ വ്യതിയാനമെന്ന വലിയ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ തിരുവനന്തപുരം ആസ്ഥാനമാക്കി 2017ൽ സ്ഥാപിതമായ ഫൗണ്ടേഷൻ. ഭാവി മുൻകണ്ട്‌ ഒരു കൂട്ടം സ്‌ത്രീകൾ രൂപം നൽകിയ സുസ്ഥിര ഇന്ന്‌ നിരവധിപേർക്ക്‌ പ്രചോദനമാണ്‌.

വിദ്യാഭ്യാസരംഗത്ത്‌ വർഷങ്ങളുടെ അനുഭവപരിചയമുള്ള ദീപ അനന്തപത്മനാഭനാണ്‌ നേതൃത്വം.  കാലാവസ്ഥാ വ്യതിയാനം വിരൽചൂണ്ടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനും കഴിയുന്ന ഒരുകൂട്ടമാളുകളെ സൃഷ്‌ടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ്‌ സുസ്ഥിരയെ മുന്നോട്ടുനയിക്കുന്നത്‌.

ലാറ്റിൻ പദമായ "TERRA' (ഭൂമി) യിൽ നിന്നാണ് സുസ്ഥിര എന്ന പേര് ഉരുത്തിരിഞ്ഞത്. മലയാളത്തിലെ ‘സുസ്ഥിരം’ എന്ന വാക്ക്‌ സുസ്ഥിരതയെയും സൂചിപ്പിക്കുന്നു. ദീപയ്‌ക്കൊപ്പം വി സൗപർണ, ശിൽപ്പ ശശിധരൻ, ജെനിക്സ്‌ ജസ്റ്റിൻ, ഡെസി ഡേവിസ്‌, ആഗ്നസ്‌ മറിയ എന്നിവരും പ്രവർത്തിക്കുന്നു. സഞ്ചു സോമനാണ്‌ സുസ്ഥിരയുടെ സഹസ്ഥാപകൻ. എന്നാൽ താഴേക്കിടയിലുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്‌ ഈ പെൺസംഘമാണ്‌.

സ്കൂൾ വിദ്യാർഥികൾക്കും മറ്റും കാലാവസ്ഥാവ്യതിയാനത്തിൽ ബോധവൽക്കരണം നൽകുക, ബീച്ചുകൾ വൃത്തിയാക്കുക, പരിസ്ഥിതി സൗഹൃദ ഉപജീവന മാർഗങ്ങൾ ലഭ്യമാക്കുക, ദുരന്ത നിവാരണ നേതൃത്വ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയൊക്കെ സുസ്ഥിരയുടെ പ്രധാന പ്രവർത്തന മേഖലകളാണ്‌.
വായു മലിനീകരണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടന്ന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സുസ്ഥിരയുടെ സഹായത്തോടെ  ജൂലൈ 20ന്‌ ടെക്‌നോപാർക്കിൽ സ്ഥാപിച്ച ഗ്രേ ബോൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ജി ടെക്‌, റോട്ടറി ക്ലബ്, കെഎസ്‌ഇബി, അനെർട്ട്‌, എൻസിസി, വിവിധ സ്കൂളുകൾ കോളേജുകൾ, യങ്‌ ഇന്ത്യൻസ്, നാസ്‌കോം, ആക്സിയ, വുമൺ ഇൻക്ലൂസീവ് ടെക്‌നോളജി തുടങ്ങി നിരവധി സ്ഥാപനങ്ങൾ അന്ന്‌ സുസ്ഥിരയുമായി ചേർന്ന്‌ പ്രവർത്തിച്ചിരുന്നു. ഭൂമിയുടെ നിലനിൽപ്പിനായി ഇനിയും ഒട്ടനവധി പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുകയെന്ന ലക്ഷ്യമാണ്‌ സുസ്ഥിരയിലൂടെ ഈ പെൺകൂട്ടം കാണുന്നത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും