സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തുല്യത പരീക്ഷ ഇന്നുമുതൽ ; പരീക്ഷാർഥിയായി നടി ലീന ആന്റണിയും

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാന സാക്ഷരത മിഷന്റെ പത്താംതരം തുല്യത പരീക്ഷ തിങ്കളാഴ്‌ച തുടങ്ങും. 73–-ാം വയസിൽ പരീക്ഷാർഥിയായി നടി ലീന ആന്റണിയും. നാടകപ്രവർത്തകനും ചിലച്ചിത്ര നടനുമായിരുന്ന പരേതനായ കെ എൽ ആന്റണിയുടെ ഭാര്യയാണ്‌ നാടക–-ചലച്ചിത്രനടി തൈക്കാട്ടുശേരി ഉളവയ്‌പ്‌ സ്വദേശിനി ലീന.ഏഴാം ക്ലാസ്‌ വിജയിച്ച്‌ തുടർപഠനം മുടങ്ങിയ ലീന പാണാവള്ളി എൻഎസ്‌എസ്‌ സ്‌കൂളിലെ കേന്ദ്രത്തിലാണ്‌ തുല്യത ക്ലാസിൽ പങ്കെടുത്തത്‌. പ്രേരക്‌ രമണിയുടെ സഹായത്തോടെ പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കിയാണ്‌ തയാറെടുപ്പ്‌. ചേർത്തല ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിലെ കേന്ദ്രത്തിലാണ്‌ പരീക്ഷ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും