സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇന്ദിരാ വാസുദേവമേനോൻ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപകനേതാവും സിപിഐ എം  കൊല്ലങ്കോട്‌ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കൊല്ലങ്കോട്‌ പള്ളംകളം ഇന്ദിര വാസുദേവ മേനോൻ(85) അന്തരിച്ചു. ശാരീരിക അവശതകളെത്തുടർന്ന്‌ രണ്ട്‌ വർഷമായി വിശ്രമത്തിലായിരുന്നു. രണ്ട്‌ ദിവസംമുമ്പ്‌ ആരോഗ്യസ്ഥിതി മോശയതിനെത്തുടർന്ന്‌ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

തിങ്കൾ പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭർത്താവ്‌: സിഎംപി നേതാവും മുൻ എംഎൽഎയുമായ പരേതനായ സി വാസുദേവമേനോൻ. മക്കൾ: നാരായണൻകുട്ടി, ഉഷാദേവി, കേശവൻകുട്ടി, സത്യപാൽ(കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്‌), പ്രേമാനന്ദൻ. മരുമക്കൾ: ഗീത, സീമ, പത്മജ, കാർത്തിക, പരേതനായ കേശവൻകുട്ടി മേനോൻ. സഹോദരങ്ങൾ: ലീല കുമാർ (തിരുവനന്തപുരം), പ്രഭാകരൻ(തിരുവനന്തപുരം), സുധാകരൻ(അഹമ്മദാബാദ്), ഭാസ്കരൻ(മുംബൈ), പരേതനായ ദിവാകരൻ.

ഭർത്താവ്‌ വാസുദേവമേനോൻ പാർടി മാറിയിട്ടും ഇന്ദിര സിപിഐ എമ്മിൽ ഉറച്ചുനിന്നു. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, കൊല്ലങ്കോട് ബിഡിസി ചെയർപേഴ്സൺ, ഗ്രാമപഞ്ചായത്ത് അംഗം, കൊല്ലങ്കോട് വിമൺസ് ഇൻഡസ്ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ എന്നീ ചുമതല വഹിച്ചിരുന്നു. ദേശാഭിമാനി മാനേജിങ് എഡിറ്ററായിരുന്ന പി നാരായണൻ നായരുടെയും കുഞ്ഞുമാളു അമ്മയുടെയും മകളാണ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും