യുദ്ധത്തില്‍ ആത്മവീര്യവും ഉന്മേഷവും നിലനിര്‍ത്താന്‍ ജൂതരല്ലാത്ത സ്ത്രീകളെ സൈനികര്‍ക്ക് ബലാത്സംഗം ചെയ്യാമെന്ന് ഇസ്രാഈലി പുരോഹിതന്‍ ഇയാല്‍ മോഷെ കരീം. മനസിന്റെ പൈശാചിക പ്രവണതകളെ അടക്കി നിര്‍ത്താന്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഇയാള്‍ പറയുന്നു. ഇസ്രഈലി ഓണ്‍ലൈന്‍ പത്രമായ ‘വൈനെറ്റ് ന്യൂസ്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൈനികര്‍ക്ക് മതനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇസ്രഈലി സൈന്യത്തിന് കീഴില്‍ പദവി വഹിക്കുന്നയാളാണ് മോഷെ കരീം. ചീഫ് മിലിട്ടറി റബ്ബി (ജൂത പുരോഹിതന്‍) ആയിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ റാഫി പെരെറ്റ്‌സിന് പകരം ചുമതലയെടുത്തയാളാണ് ഇയാല്‍ മോഷെ കരീം. പുരോഹിതന്റെ പ്രസ്താവനയ്‌ക്കെതിരെ അഭിഭാഷകരും വനിതാ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.