സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രഹാന ജീവിക്കുന്നു നുസറത്തിലൂടെ

വിമന്‍ പോയിന്റ് ടീം

 ഇറാനിലെ രഹാന ജബ്ബാരിയെ തൂക്കിലേറ്റിയത് കഴിഞ്ഞ വര്‍ഷമാണ്‌ . തന്നെ ലൈംഗികമായി ആക്രമിക്കുവാന്‍ ശ്രമിച്ച ആളെ കൊലപ്പെടുത്തിയതിനാണ് രഹാന എന്ന 26 കാരിക്ക് തൂക്കുകയര്‍ വിധിച്ചത്. ലോകമന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ഒരു സംഘം ചെറുപ്പക്കാര്‍ ചലച്ചിത്രമാക്കി മാറ്റിയപ്പോള്‍ ഒരു വലിയ സന്ദേശമാണ് കഴ്ച്ചക്കാര്‍ക്കു ലഭിക്കുന്നത്. പ്രശസ്ത സാഹിത്യകാരനായ വിനു എബ്രഹാം തിരകഥ എഴുതിയ 'ദ റിട്ടണ്‍' - എഴുതപെട്ടത് -എന്ന ഹ്രസ്വ ചിത്രം  സ്ത്രീയുടെ ചെറുത്തുനില്‍പ്പിന്റെ കഥ പറയുന്നു. വ്യോമയാന മേഖലയില്‍ ജോലി ചെയ്തിരുന്ന നുസറത് ജഹാന്‍ ആണ് രഹാനയായി വെള്ളിത്തിരയില്‍ എത്തുന്നത്. ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത നുസറത് നായികയാകുമ്പോള്‍ മറഞ്ഞിരുന്ന ഒരു കലാകാരിയെ വെളിച്ചത്തു കൊണ്ടുവരുകയാണെന്നാണ് വിനു അഭിപ്രായപ്പെട്ടത്. യഥാര്‍ത്ഥ സംഭവത്തില്‍ രഹാന ഇറാന്‍കാരി ആണെങ്കിലും സിനിമയില്‍ രഹാനയെ മലയാളി ആക്കിയിരിക്കുന്നു. അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം പോറ്റുന്നതിനായി തെഹ്‌റാനില്‍ ജോലിക്ക് പോയ യുവതിയയാണ്‌ രഹാനയെ  'ദ റിട്ടനില്‍'  അവതരിപ്പിച്ചിരിക്കുന്നത്. സമര്‍ത്ഥയും അതിസുന്ദരിയും ആണ്  രഹാന. ആക്രമിക്കുവാന്‍ ശ്രമിച്ച ആളെ കൊലപ്പെടുത്തിയതിനു അവര്‍  ജെയിലില്‍ പോകുന്നു.  തനിക്കു വഴങ്ങിയാല്‍ കേസ്സില്‍ നിന്നും രക്ഷിക്കാമെന്ന സര്‍ക്കാര്‍ വക്കീലിന്റെ വാക്കുകളെ പുച്ഛിച്ചു തള്ളിയ രഹാന തൂക്കു കയറിനു തല കാണിച്ചു കൊടുക്കുന്നു. താന്‍ മരിച്ചു കഴിഞ്ഞാല്‍ അമ്മ കറുത്ത വസ്ത്രവും ധരിച്ചു ആഹാരവും കഴിക്കാതെ ജീവിക്കരുതെന്നും ധീരയും അഭിമാനിയും ആയ മകളെ ഓര്‍ത്ത് സന്തോഷിക്കണം എന്നും രഹാന അമ്മക്ക് രഹസ്യമായി അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. അമ്മ അത് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
അങ്ങനെ ശക്തരായ അമ്മയെയും മകളെയും ആണ് ദ റിട്ടണ്‍ എന്ന ദ്വിഭാഷാ സിനിമ പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌. 
 പി മുസ്തഫ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.. 
പുരുഷന്‍ പുരുഷന് വേണ്ടി നിര്‍മ്മിച്ച നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീയെ കുറ്റക്കാരിയായി വിധിക്കുന്നു. ജീവന്‍ ആണ് അവര്‍ക്കു ബലി കൊടുക്കേണ്ടി വരുന്നത്. എന്നാല്‍ അവളുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. വരും  കാലങ്ങളില്‍ അവളുടെ വീരഗാഥ കാറ്റ് ഏറ്റു പാടുമെന്നു 'എഴുതപെടാത്തത്തിന്റെ' ശില്‍പികള്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ നമുക്കും ആശ്വാസം ഏകുന്നു. 

തിരുവനന്തപുരത്ത് ഇന്നു നടന്ന  ആദ്യ പ്രദര്‍ശനം കാണാന്‍ സുഗതകുമാരി, മന്ത്രിമാരായ കെ സി ജോസഫ്, പി കെ കുഞ്ഞാലി കുട്ടി,തുടങ്ങിയവര്‍ എത്തിയിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും