സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല: മന്ത്രി വി ശിവൻകുട്ടി

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതു യൂണിഫോം ഏർപ്പെടുത്തണമെന്നതിൽ സർക്കാരിന്‌ വാശിയില്ല. ഇത്‌ സർക്കാർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്‌.

ആൺ, -പെൺ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ആശയത്തിന്റെ പുറത്താണ് വിദ്യാലയങ്ങളിൽ ‘ജെൻഡർ ന്യൂട്രൽ' യൂണിഫോം എന്ന ആശയം വരുന്നത്. ഇക്കാര്യത്തിൽ പിടിഎയും സ്‌കൂൾ അധികൃതരും ഏകകണ്‌ഠമായി തീരുമാനമെടുത്ത്‌ അറിയിച്ചാൽ ആ സ്‌കൂളിൽ അത്‌ അനുവദിക്കണമോ എന്നത്‌ സർക്കാർ പരിശോധിച്ചാണ്‌ തീരുമാനമെടുക്കുക. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടും ചിലർ പ്രതിഷേധം ആവർത്തിക്കുന്നത്‌ തെറ്റിദ്ധാരണയുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും