സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഓഡിഷന്റെ മറവിൽ ലൈംഗികാതിക്രമം: നടപടി വേണമെന്ന്‌ ഡബ്ല്യുസിസി

വിമെന്‍ പോയിന്‍റ് ടീം

‘പടവെട്ട്’ സിനിമയുടെ സംവിധായകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കുമെതിരെ നടപടിയെടുക്കണമെന്ന്‌ മലയാള സിനിമയിലെ വനിതാകൂട്ടായ്മ ഡബ്ല്യുസിസി ആവശ്യപ്പെട്ടു. മീടൂ ആരോപണം നേരിടുന്ന സംവിധായകൻ ലിജു കൃഷ്‌ണയുടെയും  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിന്റെയും പേര് സിനിമയുടെ ക്രെഡിറ്റ്സിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ഡബ്ല്യുസിസി ഫെയ്‌സ്‌ബുക്‌ പോസ്റ്റിൽ ആവശ്യപ്പെട്ടു.
പരാതിക്കാരിക്ക് നീതി ലഭിക്കാൻ വനിതാ കമീഷൻ ഇടപെടണം.

ആഭ്യന്തര പരാതിപരിഹാര സെൽ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ഡബ്ല്യുസിസി ആരോപിച്ചു.  വെള്ളിയാഴ്ച "വിമെൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്‌മെന്റ്' എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ്‌ മീടൂ ആരോപണം ഉയർന്നത്‌. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് ആരോപണം ഉന്നയിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും