സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മെഹബൂബ മുഫ്തിയ്ക്കെതിരെ ശിവസേനയും വിശ്വഹിന്ദുപരിഷത്തും

വിമെൻ പോയിന്റ് ടീം

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ കൈയില്‍ കശ്മീര്‍ ഏല്‍പ്പിച്ചത് ബി.ജെ.പിക്ക് പറ്റിയ തെറ്റാണോയെന്ന്  മുഖപത്രമായ സാമ്നയിലൂടെ ശിവസേന. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈനിക നടപടിയിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ കശ്മീരിലുണ്ടായ സംഘര്‍ഷത്തിന് പി.ഡി.പി ബി.ജെ.പി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ശിവസേനയും വിശ്വഹിന്ദുപരിഷത്തും രംഗത്ത് എത്തിയത്. വാനിയുടെ മരണവുമായി ബന്ധപ്പട്ട് മുഖ്യമന്ത്രി മെഹബൂബയുടെ നിലപാട് എന്താണെന്നും ശിവസേന ചോദിക്കുന്നു.

മുഫ്തി നേരത്തെ അഫ്സല്‍ ഗുരുവിനെ പിന്തുണക്കുകയും അദ്ദേഹത്തെ വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പി.ഡി.പിയുമായി സഖ്യം ചേര്‍ന്ന് മെഹബൂബയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പിയുടെ പരീക്ഷണം പൂര്‍ണ പരാജയമാണെന്ന് വി.എച്ച്. പി കുറ്റപ്പെടുത്തി. എത്രയും വേഗം സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. 

കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന്  മൂന്നു ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും