സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പുതിയ മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ല, ഇത് ബി.ജെ.പിയുടെ ചിന്താഗതിയാണ് കാണിക്കുന്നത്: എന്‍.സി.പി എം.പി സുപ്രിയ സുലെ

വിമെന്‍ പോയിന്‍റ് ടീം

നീണ്ട കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ മന്ത്രിസഭ ചൊവ്വാഴ്ച വിപുലീകരിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുടെ പട്ടികയില്‍ ഒരു സ്ത്രീ പ്രതിനിധി പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന വിമര്‍ശനങ്ങള്‍ പലയിടത്തുനിന്നും ഉയരുന്നുണ്ട്.

മുഖ്യമന്ത്രിയായി അധികാരമേറ്റ് 41 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷിന്‍ഡെ മന്ത്രിസഭ വിപുലീകരിക്കുന്നത്. പുതിയ മന്ത്രിസഭയില്‍ ഒരു സ്ത്രീ പ്രതിനിധി പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന വിമര്‍ശനം രാഷ്ട്രീയ പ്രവര്‍ത്തകരും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉയര്‍ത്തുന്നുണ്ട്.പുതിയ മന്ത്രിസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഇല്ലാത്തത് ബി.ജെ.പിയുടെ ചിന്താഗതിയാണ് കാണിക്കുന്നതെന്ന് എന്‍.സി.പി എം.പി സുപ്രിയ സുലെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും