ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്ന ഭരണഘടന ഭേദഗതിയെ നിരസിച്ച് കന്‍സാസിലെ വോട്ടര്‍മാര്‍. 2022 ജൂണിലായിരുന്നു ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നത്. ഇതിനെരെ യു.എസിനകത്തും പുറത്തും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശം പുനഃസ്ഥാപിക്കാന്‍ 60 ശതമാനത്തിലധികം വോട്ടര്‍മാര്‍ അനുകൂലിച്ചിട്ടുണ്ട്. ഔദ്യോഗിക ഫലം ഒരാഴ്ചക്കുള്ളില്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിക്കുകയും റോ നല്‍കിയ രാജ്യവ്യാപകമായ ഗര്‍ഭഛിദ്രാവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.