സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കശ്മീര്‍ ജനത സാവകാശം നല്‍കണംഃ സോണിയ

വിമെൻ പോയിന്റ് ടീം

കശ്മീര്‍ ജനതയുടെ അഭിലാഷങ്ങള്‍ ജനാധിപത്യപരവുമായ രീതിയില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍  യാഥാര്‍ഥ്യമാക്കുന്നതിന് ദീര്‍ഘകാല മാര്‍ഗങ്ങള്‍ കണ്ടത്തൊന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സോണിയ ഗാന്ധിയെ വിളിച്ച് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ധരിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കാന്‍ സഹകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന. വിവേകശൂന്യമായ അക്രമങ്ങളില്‍ നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടവന്നതില്‍ സോണിയ ഉത്കണ്ഠ പ്രകടിപ്പിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പറ്റില്ല. ഭീകരതയെ കര്‍ക്കശമായി നേരിടണം.സാധാരണക്കാരുടെ മരണവും സുരക്ഷാസേനക്കുനേരെയുള്ള ആക്രമണവും വേദനജനകമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും