പരിഷ്‌ക്കരിച്ച പുതിയ സമഗ്രമ കുടുംബ നിയമത്തിന് അംഗീകാരം നല്‍കാന്‍ ക്യൂബന്‍ ദേശീയ അസംബ്ലി. സ്വവര്‍ഗ വിവാഹം, സ്ത്രീകളുടെ അവകാശങ്ങള്‍ വിപുലപ്പെടുത്തുക, കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം വര്‍ധിപ്പിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ഭേദഗതികളടങ്ങുന്ന ബില്ലാണ് വെള്ളിയാഴ്ച ദേശീയ അസംബ്ലി പാസാക്കിയത്. പുതിയ നിയമ ഭേദഗതി സ്വവര്‍ഗ വിവാഹവും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കുകയും ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കിടാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. സ്വകാര്യസ്വത്ത് ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളും പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടുനയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം നടന്ന കമ്മ്യൂണിറ്റി മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്ത പുതിയ ഫാമിലി കോഡ് സെപ്റ്റംബര്‍ 25ന് റഫറണ്ടം വോട്ടിന് വിധേയമാക്കും. ഇതിന് 62 ശതമാനം പേരുടെ പിന്തുണ നിലവിലുണ്ടന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളുടെ അവകാശങ്ങളില്‍ ക്യൂബ ഇതിനകം വലിയ മുന്നേറ്റം നടത്തിട്ടുണ്ട്. രാജ്യത്ത് ഏകദേശം 50 ശതമാനം ഉന്നതകേന്ദ്രങ്ങളിലെ തലവന്മാരും പ്രൊഫഷണലുകളില്‍ 60 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഗര്‍ഭച്ഛിദ്രത്തിന് സൗജന്യവും രണ്ട് വര്‍ഷത്തെ പ്രസവാവധിയുള്ള രാജ്യം കൂടിയാണ് ക്യൂബ.