സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രണ്ടു ലക്ഷം പേർക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നൽകും

വിമെൻ പോയിന്റ് ടീം

മലപ്പുറത്ത് ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ രണ്ടു ലക്ഷം പേർക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. നാലര ലക്ഷം ഡോസ് വാക്സിനുകൾ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ടര ലക്ഷം ലഭിച്ചു കഴിഞ്ഞു. കേരളത്തിൽ എവിടെ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്താലും ചികിത്സക്കുള്ള മരുന്നുകൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. അഡ്വ. എം. ഉമ്മറിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിൽ മലബാറിലെ ജില്ലകളിൽ അന്ധവിശ്വാസ ജഡിലമായ ചില പ്രചാരണങ്ങളുണ്ട്. എന്നാൽ, വിവിധ മത സംഘടനകൾ പ്രതിരോധ കുത്തിവെപ്പിന് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി ശൈലജ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും