സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

'ഗേ പ്രൊപ്പഗാണ്ട' നിയമം പ്രായപൂര്‍ത്തിയായവരിലേക്കും വ്യാപിപ്പിക്കാന്‍ റഷ്യ

വിമെന്‍ പോയിന്‍റ് ടീം

‘പാരമ്പര്യ ഇതര’ (non-traditional) ലൈംഗിക ബന്ധങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യന്‍ നിയമനിര്‍മാതാക്കള്‍. നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയിലുള്ള നിരോധനം മുതിര്‍ന്നവരിലേക്കും കൂടി വ്യാപിപ്പിക്കാനാണ് റഷ്യയുടെ നീക്കം.

നിയമനിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മുതിര്‍ന്ന ലെജിസ്ലേറ്റര്‍ അറിയിച്ചു.

”ആളുകളുടെ പ്രായം (ഓഫ്‌ലൈന്‍ , മീഡിയ, ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ഓണ്‍ലൈന്‍ സിനിമകള്‍) കണക്കിലെടുക്കാതെ തന്നെ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള നിരോധനം പൊതുവായി നീട്ടാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു,” സ്റ്റേറ്റ് ഡ്യൂമ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തലവന്‍ അലക്‌സാണ്ടര്‍ ഖിന്‍ഷ്ടെയ്ന്‍ വ്യക്തമാക്കി.

ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ കൗണ്‍സില്‍ ഓഫ് യൂറോപ്പ് മനുഷ്യാവകാശ നിരീക്ഷണ സമിതിയില്‍ നിന്ന് റഷ്യ പുറത്തായതിനാല്‍, ഇനി ഇത്തരത്തിലുള്ള നിരോധനങ്ങള്‍ രാജ്യത്ത് കൊണ്ടുവരാന്‍ എളുപ്പമാണ് എന്നായിരുന്നു റഷ്യയുടെ പാര്‍ലമെന്ററി സ്പീക്കര്‍ പ്രതികരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും