സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

യു.എ.ഇയില്‍ എല്‍.ജി.ബി.ടി.ക്യു ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തി ആമസോണ്‍

വിമെന്‍ പോയിന്‍റ് ടീം

യു.എ.ഇയില്‍ എല്‍.ജി.ബി.ടി.ക്യു റിലേറ്റഡ് ഉല്‍പന്നങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ഭീമനായ ആമസോണ്‍. യു.എ.ഇ അധികൃതരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ആമസോണിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

യു.എ.ഇ ഡൊമൈന്‍ വെബ്‌സൈറ്റില്‍ 150ലേറെ കീ വേര്‍ഡുകളുടെ സെര്‍ച്ച് റിസള്‍ട്ടുകളാണ് ആമസോണ്‍ ഹൈഡ് ചെയ്തിരിക്കുന്നത്. എല്‍.ജി.ബി.ടി.ക്യു, പ്രൈഡ്, ക്ലോസെറ്റഡ് ഗേ (closeted gay), ട്രാന്‍സ്‌ജെന്റര്‍ ഫ്‌ളാഗ്, ക്വിയര്‍ ബ്രൂച് (queer brooch), ചെസ്റ്റ് ബൈന്‍ഡര്‍ ഫോര്‍ ലെസ്ബിയന്‍സ് (chest binder for lesbians) എന്നീ സെര്‍ച്ച് കീ വേര്‍ഡുകളാണ് ഹൈഡ് ചെയ്തിരിക്കുന്നവയില്‍ ചിലത്.

എല്‍.ജി.ബി.ടി.ക്യു റിലേറ്റഡ് ഉല്‍പന്നങ്ങളുടെയും പുസ്തകങ്ങളുടെയും ലിസ്റ്റിങ്ങും വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

നഗാട കബി എഴുതിയ മൈ ലെസ്ബിയന്‍ എക്‌സ്പീരിയന്‍സ് വിത്ത് ലോണ്‍ലിനസ് (My Lesbian Experience With Loneliness by Nagata Kabi), ജെന്റര്‍ ക്വിയര്‍: എ മെമ്വാ ബൈ മൈഅ കൊബാബെ (Gender Queer: A Memoir by Maia Kobabe), റൊക്‌സേന്‍ ഗേയുടെ ബാഡ് ഫെമിനിസ്റ്റ് (Bad Feminist by Roxane Gay) എന്നീ പുസ്തകങ്ങളാണ് നീക്കം ചെയ്തവയില്‍ ചിലത്.Amazon.ae സ്റ്റോറിലാണ് സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഒരു ഇന്റേണല്‍ മെമോയും ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. എല്‍.ജി.ബി.ടി.ക്യു ഉല്‍പന്നങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ യു.എ.ഇ അധികൃതര്‍ ആമസോണിന് വെള്ളിയാഴ്ച വരെയായിരുന്നു സമയം കൊടുത്തിരുന്നതെന്നും യു.എ.ഇയുടെ ദേശീയ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാത്ത പക്ഷം പിഴയടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് യു.എ.ഇ ആമസോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും