യു.എസില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍. അബോര്‍ഷന്‍ ക്ലിനിക്കുകളും ഗാര്‍ഹിക പീഡന ഷെല്‍റ്റര്‍ ഹോമുകളും പോലുള്ള സ്വകാര്യത ആവശ്യമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഗൂഗിള്‍ യൂസര്‍മാരുടെ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതായാണ് ടെക് ഭീമന്‍ പ്രഖ്യാപിച്ചത്.”ഈ പറയുന്ന സ്ഥലങ്ങളിലേതെങ്കിലും ആരെങ്കിലും സന്ദര്‍ശിക്കുന്നത് ഞങ്ങളുടെ സിസ്റ്റം അത് ഐഡന്റിഫൈ ചെയ്യുകയാണെങ്കില്‍ അവരുടെ വിസിറ്റിന് തൊട്ടുപിന്നാലെ ആ എന്‍ട്രികള്‍ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്നും ഞങ്ങള്‍ നീക്കം ചെയ്യും. വരുന്ന ആഴ്ചകളില്‍ തന്നെ ഈ മാറ്റം നിലവില്‍ വരും,” ഗൂഗിളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ജെന്‍ ഫിറ്റ്‌സ്പാട്രിക് തന്റെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.ഡാറ്റാ പ്രൈവസി എന്നത് ഗൂഗിള്‍ സീരിയസായി കാണുന്ന വിഷയമാണെന്നും ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അഡ്ക്ഷന്‍ ട്രീറ്റമെന്റ് കേന്ദ്രങ്ങള്‍, വെയിറ്റ് ലോസ് ക്ലിനിക്കുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതും ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യപ്പെടും. ഇവയുടെയൊന്നും ലൊക്കേഷന്‍ ഡാറ്റ ഗൂഗിള്‍ സ്റ്റോര്‍ ചെയ്യുകയില്ല.