സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര മരുന്നുകള്‍ ഓഫര്‍ ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര മരുന്നുകള്‍ ഓഫര്‍ ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാനാരംഭിച്ച് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും.

ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന വിവാദമായ അമേരിക്കന്‍ സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഈ നീക്കം.ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള മുന്‍കാല നിയമങ്ങള്‍ കോടതിവിധിക്ക് പിന്നാലെ വെള്ളിയാഴ്ച മുതല്‍ പെട്ടെന്ന് പ്രാബല്യത്തില്‍ വന്ന രാജ്യത്തെ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ സഹായിക്കാനാണ് ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര ഗുളികകള്‍ നിയമപരമായി എങ്ങനെ ലഭിക്കുമെന്ന് വിശദീകരിക്കുന്ന മീമുകളും സ്റ്റാറ്റസ് അപ്ഡേറ്റുകളും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്.

യു.എസ് സുപ്രീംകോടതി അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചുവെങ്കിലും രാജ്യത്തെ സംസ്ഥാനങ്ങള്‍ ഇത് നടപ്പില്‍ വരുത്തുന്നതില്‍ വ്യത്യാസമുണ്ടാകും. റിപബ്ലിക്കന്‍ പാര്‍ട്ടി നയിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ ഗര്‍ഭഛിദ്രം നിരോധിക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യും.

എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളും സുപ്രീംകോടതി വിധിക്കെതിരെ നീങ്ങി ഗര്‍ഭഛിദ്രത്തിനുള്ള അവകാശം സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിധിക്കെതിരായ നിയമനടപടികളിലേക്കാണ് ഇത്തരം സംസ്ഥാനങ്ങള്‍ കടക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും