സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആള്‍ക്കൂട്ടകൊലപാതക പരാമര്‍ശത്തില്‍ സായ് പല്ലവിക്ക് എതിരെ കേസെടുത്തു

വിമെന്‍ പോയിന്‍റ് ടീം

ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സായ് പല്ലവിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

സായ് പല്ലവിയ്‌ക്കെതിരെ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ബജ്റംഗ്ദള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നത് മുതല്‍ സായ് പല്ലവിക്കെതിരെ തീവ്രവലതുപക്ഷ അക്കൗണ്ടുകള്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ് അഴിച്ചുവിട്ടത്.

സായ് പല്ലവിയുടെ ഇറങ്ങാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായും വിദ്വേഷ പ്രചാരകര്‍ എത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളെ മുസ്‌ലിങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടവരുടെ പ്രധാന ചോദ്യം.സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നിരുന്നു. #BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് തീവ്ര വലതുപക്ഷ അക്കൗണണ്ടുകള്‍ വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും