സൗത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കാനും ഒരുങ്ങുകയാണ്. ആഫ്രോ- കൊളംബിയന്‍ വംശജയായ ഫ്രാന്‍സിയ മാര്‍ക്ക്വേസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.40കാരിയായ ഫ്രാന്‍സിയ മാര്‍ക്ക്വേസ് പരിസ്ഥിതി ആക്ടിവിസ്റ്റ് കൂടിയാണ്.