സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മണിപ്പൂരി യുവതിക്കു നേരെ വംശീയാധിക്ഷേപം

വിമെൻ പോയിന്റ് ടീം

ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു നേരെ വംശീയാധിക്ഷേപം. മണിപ്പൂരിലെ ഇംഫാല്‍ സ്വദേശിയായ മോണിക്ക കാംഗേബാമിനാണ് ദുരന്താനുഭവം ഉണ്ടായത്. ഐക്യരാഷ്ട്ര സഭ സംയുക്തമായി സംഘടിപ്പിച്ച ലോക വനിതാ വികസന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സിയോളിലേക്ക് പോകാന്‍ വേണ്ടി എത്തിയതായിരുന്നു മോണിക്ക.

ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നായിരുന്നു മോണിക്കയോട് നിങ്ങള്‍ ശരിക്കും ഇന്ത്യക്കാരിയാണോ എന്ന ചോദ്യം ഉയര്‍ന്നത്. ഇതിനെതിരെ ഫേസ്ബുക്കില്‍ മോണിക്ക കുറിച്ചപ്പോഴാണ് വംശീയാധിക്ഷേപത്തെ കുറിച്ച് പുറംലോകം അറിയുന്നത്. ഒരു മാധ്യമപ്രവര്‍ത്തകനാണ് സംഭവം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വംശീയാധിക്ഷേപം സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് ലഭിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും