സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അഫ്ഗാനിലെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് യു.എന്‍

വിമെന്‍ പോയിന്‍റ് ടീം

താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് ഐക്യരാഷ്ട്രസഭ. സ്ത്രീകള്‍ക്ക് വീടു വിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കഴിഞ്ഞ ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത്. അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളാണ് താലിബാന്‍ മുന്നോട്ടുവെക്കുന്നത്.ശനിയാഴ്ച താലിബാന്‍ പുറത്തുവിട്ട പുതിയ നിയമപ്രകാരം രാജ്യത്തെ സ്ത്രീകള്‍ക്ക് വീടു വിട്ട് പുറത്തിറങ്ങുന്നതിനും ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് പഠനം നിഷേധിക്കുകയും ചെയ്തിരുന്നു.പുരുഷനായ ബന്ധു കൂടെയില്ലാതെ യാത്ര ചെയ്യുന്നതിനും, പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

രാജ്യത്തെ സാമ്പത്തിക, മാനുഷിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം സ്ത്രീകളെയും പെണ്‍കുട്ടികളെയും അടിച്ചമര്‍ത്തുന്നതിലാണ് താലിബാന്റെ നയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു.എന്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് നോര്‍വേയുടെ ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ ട്രൈന്‍ ഹെയ്മര്‍ബാക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും