സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗൗരിയമ്മയ്‌ക്ക്‌ സ്‌മരണാഞ്ജലി

വിമെന്‍ പോയിന്‍റ് ടീം

തൊഴിലാളി വർഗത്തിനും നാടിനുമായി ജീവിതം സമർപ്പിച്ച കെ ആർ ഗൗരിയമ്മയുടെ ഓർമകൾക്ക് സിപിഐ എമ്മിന്റെ ആദരം. ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ  നൂറുകണക്കിനാളുകൾ പുഷ്‌പാർച്ചന നടത്തി. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, ജില്ല സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി. 

അനുസ്‌മരണ സമ്മേളനം സി എസ് സുജാത ഉദ്ഘാടനം ചെയ്‌തു. കെ ആർ ഗൗരിയമ്മയുടെ ജീവിതം പുതിയ തലമുറയ്‌ക്ക്‌ പാഠപുസ്‌തകമാണെന്ന്‌ - അവർ പറഞ്ഞു. ത്യാഗോജ്വലവും പോരാട്ടങ്ങൾ നിറഞ്ഞതുമായിരുന്നു ഗൗരിയമ്മയുടെ ജീവിതം. തന്റെ കുടുംബജീവിതത്തെക്കാൾ വലുതായി പാർടിയെയും തൊഴിലാളികളെയും ഗൗരിയമ്മ സ്‌നേഹിച്ചുവെന്നും സുജാത പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു അധ്യക്ഷനായി. ജില്ല സെക്രട്ടറി ആർ നാസർ, എച്ച് സലാം എംഎൽഎ എന്നിവർ സംസാരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും