സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്മൃതി ഇറാനിയുടെ തെറ്റുകള്‍ ഇല്ലാതാകുന്നില്ലെന്ന് കനയ്യകുമാര്‍

വിമെൻ പോയിന്റ് ടീം

വകുപ്പ് മാറ്റിയതുകൊണ്ടു മാത്രം സ്മൃതി ഇറാനി ചെയ്ത തെറ്റുകള്‍ ഇല്ലാതാകുന്നില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. വകുപ്പ് മാറ്റം കേവലം രാഷ്ട്രീയ കളികള്‍ മാത്രമാണെന്നും കനയ്യ പറഞ്ഞു.കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ടെക്‌സ്‌റ്റെല്‍ മന്ത്രിയായി നിയമിച്ചതിനോട് ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു കനയ്യ.

രോഹിത് വെമുല വിഷയത്തോട് സ്മൃതി ഇറാനി ചെയ്തത് ഒട്ടും ചെറുതായി കാണാന്‍ സാധിക്കില്ല. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, ജെഎന്‍യു എന്നിവിടങ്ങളില്‍ നടന്ന സമരമുറകളില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് ഇപ്പോഴും നീതി ലഭിച്ചി്ട്ടില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.

പുതിയതായി ചുമതലയേറ്റ മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറെക്കുറിച്ചും കനയ്യ പരാമര്‍ശിച്ചു. സ്മൃതി ഇറാനിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് പുതിയ മന്ത്രി പറഞ്ഞിരിക്കുന്നത്. എന്താണവര്‍ ചര്‍ച്ച ചെയ്യുക. ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെ കുറിച്ചാണോ അതോ യോഗ്യതയില്ലാത്ത മേധാനികളെ നിയമിക്കുന്നതിനെ കുറിച്ചാണോയെന്നും കനയ്യ ചോദിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും