സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

തൊടാനും മുട്ടിയുരുമ്മാനും തോന്നുന്നവര്‍ സൂക്ഷിക്കണം

വിമെൻ പോയിന്റ് ടീം

പെണ്‍കുട്ടികളെ കാണുമ്പോള്‍ തൊടാനും മുട്ടിയുരുമ്മാനും തോന്നുന്നവര്‍ സൂക്ഷിക്കണം.ഇസ്രായേലി ക്രമൗഗ നിങ്ങളെ അടിച്ച് വീഴ്ത്തും.

കൊച്ചിയില്‍ വന്‍ പ്രചരണം നേടിയിരിക്കുകയാണ് നല്ല മര്‍മ്മം നോക്കിയുള്ള പ്രഹരമായ ക്രമൗഗ.ഇസ്രായേലി സൈന്യം വികസിപ്പിച്ചെടുത്ത് ആയോധന വിദ്യയാണ് ക്രമൗഗ. സ്വയം രക്ഷയ്ക്ക് ഇതേ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണ് കൊച്ചിയിലെ ഒരു സംഘം വനിതകള്‍.

ഇസ്രയേലി മിലിട്ടറി അവരുടെ തനത് ആയോധന കലകളുമായി ബന്ധപ്പെടുത്തിയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. സ്വയം രക്ഷാ പ്രതിരോധമായ ക്രമൗഗ പരിശീലനത്തിന് കൊച്ചിയില്‍ എത്തുന്നത് എട്ട് വയസ്സുമുതല്‍ 63 വയസ്സ് വരെയുള്ള കുട്ടികളും സ്ത്രീകളുമാണ്. തേവര എസ്എച്ച് കോളേജിലെ കായികാധ്യാപകനായ രാജന്‍ വര്‍ഗീസാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കുന്നത്.തിരുവനന്തപുരത്തെ കേരള പോലീസ് അക്കാദമിയിലും ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തും ക്രമൗഗ പഠിപ്പിക്കുന്നുണ്ട്. സ്ത്രീ സുരക്ഷ പ്രധാന ചര്‍ച്ചാ വിഷയമായിട്ടുള്ള ഇക്കാലത്ത് ഈ ആയോധന വിദ്യയെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന രാജന്‍ വര്‍ഗീസ് പുതിയ പ്രതിരോധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും