പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം താലിബാന്‍ നിഷേധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ പ്രോജക്ടുകള്‍ മരവിപ്പിച്ച് ലോകബാങ്ക്. 600 മില്യണ്‍ ഡോളറിന്റെ പ്രൊജക്ടുകളാണ് വേള്‍ഡ് ബാങ്ക് മരവിപ്പിച്ചത്.‘അഫ്ഗാനിസ്ഥാന്‍ റീകണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് ഫണ്ട്’ നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് യു.എന്‍ ഏജന്‍സികള്‍ക്ക് കീഴില്‍ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതികളായിരുന്നു ഇത്. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നീ മേഖലകളിലായിരുന്നു പദ്ധതികള്‍ നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നടപടിക്ക് പിന്നാലെ, പദ്ധതികളുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കുന്നതായി ബാങ്ക് അറിയിക്കുകയായിരുന്നു.