പാമ്പിനെ പിന്നാലെയെത്തി ഓടിച്ചിട്ട് പിടിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍. പെറുവിലാണ് സംഭവം. കാട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ യാതൊരു പേടിയും കൂടാതെ യുവതി ഓടിച്ചിട്ട് പിടിക്കുന്നതാണ് വീഡിയോ. ആറടിയോളം നീളം വരുന്ന പാമ്പ് യുവതിയുടെ കൈയില്‍ ചുറ്റിക്കയറുന്നത് വീഡിയോയില്‍ കാണാം. യുവതിയുടെ സുഹൃത്തുക്കളാണ് വീഡിയോ പകര്‍ത്തിയത്. യുവതിയുടെ പാമ്പുപിടുത്തം കണ്ട് ചിലര്‍ പേടിച്ച് നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.