സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദി മന്ത്രിസഭയിലേക്ക് രണ്ട് വനിതാ മന്ത്രിമാർ

വിമെൻ പോയിന്റ് ടീം

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന പൂര്‍ത്തിയായപ്പോള്‍ മോദി മന്ത്രിസഭയ്ക്ക് രണ്ട് വനിതാ മന്ത്രിമാര്‍ കൂടി. പുതുതായി സത്യപ്രതിജ്ഞ ചെയ്ത 19പേരില്‍ അനുപ്രിയ സിംഗ് പട്ടേല്‍, കൃഷ്ണരാജ് എന്നീ വനിതാ മന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള എംപിയാണ് അനുപ്രിയ, 2012ലെ തിരെഞ്ഞെടുപ്പില്‍ റൊഹാനിയ നിയമസഭാമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ അപ്‌ന ദളിന്റെ നേതാവാണ് അനുപ്രിയ. ഉത്തര്‍പ്രദേശിലെ കുംറി വിഭാഗത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ബിജെപി അപ്‌ന ദളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചത്.

മന്ത്രിസഭാ പുനഃസംഘടന: മോദി മന്ത്രിസഭയിലേക്ക് രണ്ട് വനിതാ മന്ത്രിമാർ Updated: Tue, Jul 5, 2016, 12:59 [IST] Written by: Sandra ദില്ലി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന പൂര്‍ത്തിയായപ്പോള്‍ മോദി മന്ത്രിസഭയ്ക്ക് രണ്ട് വനിതാ മന്ത്രിമാര്‍ കൂടി. പുതുതായി സത്യപ്രതിജ്ഞ ചെയ്ത 19പേരില്‍ അനുപ്രിയ സിംഗ് പട്ടേല്‍, കൃഷ്ണരാജ് എന്നീ വനിതാ മന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള എംപിയാണ് അനുപ്രിയ, 2012ലെ തിരെഞ്ഞെടുപ്പില്‍ റൊഹാനിയ നിയമസഭാമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 201ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ അപ്‌ന ദളിന്റെ നേതാവാണ് അനുപ്രിയ. ഉത്തര്‍പ്രദേശിലെ കുംറി വിഭാഗത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ബിജെപി അപ്‌ന ദളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഉത്തര്‍പ്രദേശിലെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദളിത് എംപിയായ കൃഷ്ണരാജ് ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ 64 അംഗങ്ങളുള്ള നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഏഴ് പേരും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് രണ്ടുപേരുടെ പ്രാതിനിധ്യവുമാണുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും