സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി

വിമെൻ പോയിന്റ് ടീം

ക്രിസ്ത്യന്‍ സഭാ കോടതി നല്‍കുന്ന  വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി.സിവില്‍ കോടതിയില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടതെന്നും അല്ലാതെ ഇത്തരത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് സാധുതയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കര്‍ണാടകയിലെ കാത്തോലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ പയസ് നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.സഭാ കോടതിയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൗദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജിയാണ് ഹാജരായത്.

മുസ്ലിം മതവിശ്വാസികള്‍ക്ക് വിവാഹമോചനത്തിന് തലാഖ് ചൊല്ലുന്നത് നിയമപരമാണെന്നും എന്നാല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ കാര്യത്തില്‍ പള്ളികള്‍ വഴി നടത്തുന്ന വിവാഹമോചനം കുറ്റകരമാകുന്നത് എങ്ങനെയാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ കോടതിയിലെ വാദം. നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ ഇത്തരത്തില്‍ ക്രിമിനല്‍,സിവില്‍ കേസുകളില്‍ കുടുങ്ങുമെന്ന കാര്യവും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

മുസ്ലിം വ്യക്തിനിയമം അംഗീകരിക്കുന്ന പോലെ ഇന്ത്യക്കാരായ ക്രിസ്ത്യന്‍ വിശ്വാസികളുടെ വിവാഹവുമായി ബന്ധപ്പെട്ട് കാനോണ്‍ നിയമം അംഗീകരിക്കണമെന്നും പൊതു താത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇന്ത്യന്‍ മാര്യേജ് ആക്റ്റ് പ്രകാരമുളള വിവാഹമോചനം നേടിയാല്‍ മാത്രമെ മറ്റൊരു വിവാഹം കഴിക്കാന്‍ പാടുള്ളുവെന്നും അല്ലാത്ത പക്ഷം ക്രിമിനല്‍ കുറ്റമായി ഇതിനെ കാണുമെന്നും കോടതി വ്യക്തമാക്കി.

സാധാരണ സിവില്‍ കോടതിയില്‍ നിന്നും വിവാഹമോചനം ലഭിച്ചാലും രൂപതാകോടതിയില്‍ നിന്നും വിവാഹമോചനം ലഭിച്ചാലേ അവരെ വിവാഹമോചിതരായി കണക്കാക്കിയിരുന്നുള്ളു. അതേസമയം രൂപത കോടതിയില്‍ നിന്നും വിവാഹമോചനം ലഭിക്കാന്‍ അഞ്ചും ആറും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതായും പരാതികളുണ്ടായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും