ഇറ്റലിയുടെ ഫുട്‌ബോള്‍ ഭ്രാന്തിനെ ഏതെങ്കിലും ആരാധകനെ പറഞ്ഞു മനസിലാക്കേണ്ട ആവശ്യമില്ല. 2006ല്‍ ലോകത്തിന്റെയും 2020ല്‍ യൂറോപ്പിന്റെയും നെറുകിലത്തെയിതടക്കമുള്ള നിരവധി പൊല്‍തൂവലുകളും കിരീടങ്ങളും ഇറ്റാലിയന്‍ ഫുട്‌ബോളിന് അവകാശപ്പെടാനുണ്ട്. അസൂറികളുടെ ഫുട്‌ബോള്‍ പാരമ്പര്യം തലമുറ തലമുറ കൈമാറിയാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്. പണക്കാരനാവട്ടെ പാവപ്പെട്ടവനാവട്ട, കറുത്തവനോ വെളുത്തവനോ ആകട്ടെ പ്രായഭേദമന്യേ അവര്‍ ഫുട്‌ബോളിന് ആഘോഷമാക്കുകയാണ്.യുവന്റസും എ.എസ് റോമയും എ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയും അറ്റ്‌ലാന്റയും ജെനോവയും തുടങ്ങി നിരവധി ഫുട്‌ബോള്‍ ക്ലബ്ബുകളും അവരുടെ ആരാധകരും പറയാതെ പറയും ഫുട്‌ബോള്‍ അവര്‍ക്കെന്താണെന്ന്. ഇപ്പോഴിതാ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടി.വി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് പുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. തിരുവസ്ത്രമണിഞ്ഞ നാല് കന്യാസ്ത്രീകള്‍ ഫുട്‌ബോള്‍ കളിക്കുന്നതാണ് കായിക ലോകത്ത് ഒരുപോലെ ചര്‍ച്ചയാവുന്നത്. ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതും പന്തിന് പിന്നാലെ ഓടുന്നതും ഗോളടിച്ച ശേഷമുള്ള അവരുടെ ആഘോഷങ്ങളുമാണ് വീഡിയോയിലുള്ളത്.