സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ പൊരുതുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ പെര്‍ഫ്യൂമുമായി ഖത്തര്‍ കമ്പനി

വിമെന്‍ പോയിന്‍റ് ടീം

കോളേജുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി ഖത്തറിലെ പെര്‍ഫ്യൂം കമ്പനി. തങ്ങളുടെ പുതിയ പെര്‍ഫ്യുമിന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കുനേരെ അല്ലാഹു അക്ബര്‍ മുഴക്കിയ മുസ്‌കന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ പേരിലാണ് പുതിയ പെര്‍ഫ്യൂം പുറത്തിറക്കിയിരിക്കുന്നത്.

‘സംഘപരിവാര്‍ ഹിന്ദുത്വ ഫാസിസത്തെ സുഗന്ധം കൊണ്ട് ചരിത്ര പരമായി അഡ്രസ് ചെയ്യുക എന്നത് കൂടിയാണ് റബ്ബാനി പെര്‍ഫ്യൂംസിന്റെ രാഷ്ട്രീയം. ബിസിനിസ് അത് കഴിഞ്ഞേ ഉള്ളൂ,’ എന്നാണ് കമ്പനി ഇതേക്കുറിച്ച് പറയുന്നത്.

മലയാളികളുടെ നേതൃത്വത്തില്‍ ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റബ്ബാനി എന്ന കമ്പനിയാണ് ഹിജാബി മുസ്‌കന്‍ എന്ന പെര്‍ഫ്യൂം ഇറക്കിയത്. Fragrance of Freedom എന്ന ടാഗ് ലൈനും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും