സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രായപൂർത്തിയായവർക്ക്‌ വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാം: മധ്യപ്രദേശ് ഹെെക്കോടതി

വിമെന്‍ പോയിന്‍റ് ടീം

പ്രായപൂർത്തിയായ രണ്ടു പേർ വിവാഹം കഴിച്ചോ അല്ലാതെയോ ഒരുമിച്ച് ജീവിക്കുന്നതിൽ സദാചാര ഇടപെടൽ ആവശ്യമില്ലെന്ന് മധ്യപ്രദേശ് ഹെെക്കോടതി. ജബൽപുർ സ്വദേശി ഗുൽജാർ ഖാൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച് ജസ്റ്റിസ് നന്ദിത ദുബെയാണ് ഇക്കാര്യം പറഞ്ഞത്.

വീട്ടുകാർ പിടിച്ചുവച്ചിരിക്കുന്ന ഭാര്യ ആർതി സഹു (19) വിനെ വിട്ടുകിട്ടണമെന്നായിരുന്നു ഹർജി. ആർതി മതം മാറിയത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു. ആർതിയെ വീട്ടുകാർ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കി. ഗുൽജാറിന് ഭാര്യയെ വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കാൻ കോടതി അധികൃതർക്ക് നിർദേശം നൽകി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും