സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

യുഎഇ പൗരന്മാര്‍ പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ ധരിക്കരുത്

വിമെൻ പോയിന്റ് ടീം

പാശ്ചാത്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്‍ പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന മുന്നറിയിപ്പുമായി യുഎഇ. ഐസ്‌ഐഎല്‍ ഭീരനാണെന്ന് തെറ്റിദ്ധരിച്ച് യുഎഇ പൗരന്‍ അഹ്മദ് അല്‍ മെന്‍ഹാലിയെ അമേരിക്കയിലെ ഒഹിയോയില്‍ വെച്ച് അറസ്റ്റ് ചെയ്ത സംഭവത്തോടെയാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ രംഗത്തെത്തിയിട്ടുള്ളത്. സുരക്ഷ കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ മുഖം മറയ്ക്കുന്ന ബുര്‍ഖകള്‍ ഒഴിവാക്കണമെന്നും യുഎഇ വ്യക്തമാക്കുന്നു. വിനോദസഞ്ചാരിയായ അഹ്മദ് അല്‍ മെന്‍ഹാലിയെ ഐഎസ്‌ഐഎല്‍ ഭീകരനാണെന്ന് തെറ്റിദ്ധരിച്ച് താമസിക്കുന്ന ഹോട്ടലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കാര്‍ഫും മേല്‍ക്കുപ്പായവുമായിരുന്നു ചികിത്സയ്ക്കായി ഹോട്ടലില്‍ മുറിയെടുത്ത അഹ്മദിന്റെ വേഷം. ഹോട്ടലിന്റെ കവാടത്തില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന അഹ്മദിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു പോലീസ് ചെയ്തത്. സംഭവത്തില്‍ ക്ഷമാപണവുമായി പിന്നീട് പോലീസും ഒഹിയോ അധികൃതരും രംഗത്തെത്തിയിരുന്നു. സംഭവത്തോടെ ആരോഗ്യ നില മോശമായ അഹ്മദിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുഎഇ: നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സുരക്ഷിതമെന്ന് കരുതുന്നുണ്ടോ!!! ഓര്‍ലാന്‍ഡോ, സാന്‍ ബര്‍ഡിനോ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് അമേരിക്കയും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ യുഎഇ പൗരനെ തെറ്റിദ്ധരിക്കപ്പെട്ടതില്‍ യുഎഇയും ജാഗരൂകരാണ്. എന്നാല്‍ ഇത് ഇസ്ലാമോഫോബിയ ആണെന്ന് ആരോപിച്ച് അമേരിക്കന്‍ മുസ്ലിങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും