ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിനിടെ മരിച്ച ഇസ്രത്തിന്റെ മരണകാരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റ് ആക്രമിച്ച അക്രമികള്‍ വിദേശികളെയാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിലും ബംഗ്ലാദേശുകാരായ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. ഇസ്രത്ത് അഖോണ്ഡാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇസ്രത്തിന്റെ മരണകാരണം ഇസ്രത്ത് ബുര്‍ഖ ധരിക്കാതിരുന്നതും ഭീകരര്‍ ആവശ്യപ്പെട്ടിട്ടും ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലാന്‍ തയ്യാറാവാതിരുന്നതുമാണെന്ന് വെളിപ്പെടുത്തല്‍. ആക്രമണകാരികളുടെ ആവശ്യം അംഗീകരിക്കാത്തതാണ് 45കാരിയായ ഇസ്രത്തിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കാരണം!!! Published: July 4 2016, 16:48 [IST] Written by: Sandra ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിനിടെ മരിച്ച ഇസ്രത്തിന്റെ മരണകാരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റ് ആക്രമിച്ച അക്രമികള്‍ വിദേശികളെയാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിലും ബംഗ്ലാദേശുകാരായ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. ഇസ്രത്ത് അഖോണ്ഡാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇസ്രത്തിന്റെ മരണകാരണം ഇസ്രത്ത് ബുര്‍ഖ ധരിക്കാതിരുന്നതും ഭീകരര്‍ ആവശ്യപ്പെട്ടിട്ടും ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലാന്‍ തയ്യാറാവാതിരുന്നതുമാണെന്ന് വെളിപ്പെടുത്തല്‍. ആക്രമണകാരികളുടെ ആവശ്യം അംഗീകരിക്കാത്തതാണ് 45കാരിയായ ഇസ്രത്തിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. women ബംഗ്ലാദേശിലെ നിര്‍മ്മാണ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജരായിരുന്നു ബംഗ്ലാദേശ് - ജെര്‍മ്മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗം കൂടിയായ ഇസ്രത്ത്. ഇറാഖിലും സിറിയയിലും ആധിപത്യവും സമ്പത്തും നഷ്ടമായ ഐസിസ് ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ വേരുറപ്പിച്ച് യുവജനങ്ങളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ബംഗ്ലാദേശിലെ വിദഗ്ദര്‍ നല്‍കുന്ന വിവരം. 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു.