സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കന്യാസ്ത്രീ‌ പീഡനം : വിധി ആശങ്കയുണ്ടാക്കുന്നതെന്ന് വനിതാ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി.       

മഠങ്ങളിലും മറ്റും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചരിത്രപരമായ കേസില്‍ അപ്രതീക്ഷിത വിധിയാണിത്. കേസിന്റെ തുടക്ക കാലയളവുകള്‍ തൊട്ട് അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും പൊലീസും പ്രോസിക്യൂഷനും നല്ല ഇടപെടലാണ് നടത്തിയത്. പക്ഷെ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. എങ്ങനെയാണ് കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിധി പഠിച്ച ശേഷമേ പറയാനാകൂ. അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുണ്ട്. പീഡന കേസുകളില്‍  പരാതിപ്പെടുന്നവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

എംഎസ്എഫിലെ വനിതാ വിഭാഗമായ ഹരിതയുടെ പരാതിയെ പിന്തുണച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുന്നത് തെറ്റായ പ്രവണതയാണ്. സംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും അപകടരമായ അന്തരീക്ഷമാണ് ഇതുണ്ടാക്കുക. ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണം. ഹരിതയുടെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സിറ്റിങിലും എതിര്‍ കക്ഷികള്‍ ഹാജരായില്ല. അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട് എന്നും വനിതാകമീഷന്‍ അദാലത്തിന് ശേഷം വാര്‍ത്താലേഖകരോട് സതീദേവി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും