സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്വാധീനം ഉപയോഗിച്ചിട്ടാണോ ഈ വിധി നേടിയെടുത്തത് എന്ന് സംശയമുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

വിമെന്‍ പോയിന്‍റ് ടീം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍.

കോടതി വിധിയില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും കേരളത്തില്‍ ആളുകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഈവിധിയിലൂടെ ഭീഷണിയിലായിരിക്കുന്നതെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

”കുറ്റക്കാരന്‍ എന്ന് നമ്മള്‍ സാഹചര്യങ്ങള്‍ കൊണ്ടും തെളിവുകള്‍ കൊണ്ടും വിശ്വസിച്ചിരുന്ന വ്യക്തിയെ ഒറ്റവരി കൊണ്ട് കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചിരിക്കുകയാണ്.

നീതിക്ക് വേണ്ടി പൊരുതിയ സിസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നുനിന്ന്, അവരെ സ്‌നേഹിക്കുകയും സത്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന നീതിബോധമുള്ള നമ്മുടെ രാജ്യത്തെ മുഴുവന്‍ ആളുകളോടും ചേര്‍ന്ന് നിന്നുകൊണ്ട് ഞാന്‍ ഈ വിധിയില്‍ ഖേദം പ്രകടിപ്പിക്കുകയാണ്.

നമുക്കൊക്കെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഈയൊരു വിധിയിലൂടെ കൂടുതല്‍ ഭീഷണിയിലാവുകയാണ്. പള്ളിയില്‍ പോകുന്ന സ്ത്രീകളും കന്യാസ്ത്രീകളും കുട്ടികളുമടക്കം ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന ധാരാളം കഥകള്‍ മാര്‍പ്പാപ്പ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റ് രാജ്യങ്ങളില്‍ അവരെല്ലാം കുറ്റക്കാരായി ശിക്ഷിക്കപ്പെടുന്നുണ്ട്. പിന്നെ എന്തുകൊണ്ട് നമ്മുടെ കേരളത്തില്‍ മാത്രം ഇവര്‍ രക്ഷപ്പെടുന്നത്.ഏത് സ്വാധീനം ഉപയോഗിച്ചിട്ടാണ്, അലൗകികമായി ഏതെങ്കിലും സ്വാധിനം ഉപയോഗിച്ചിട്ടാണോ, അതോ ലൗകികമായ ഏതെങ്കിലും സ്വാധീനം ഉപയോഗിച്ചിട്ടാണോ ഇത്തരത്തിലുള്ള ഒരു വിധിയിലേക്കെത്തുന്നത് എന്നുള്ളത് വളരെ സംശയാസ്പദവും ഖേദകരവുമാണ്,” സിസറ്റര്‍ ലൂസി കളപ്പുരക്കല്‍ പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും