വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇന്തോനേഷ്യയില്‍ സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷ. അതേസമയം പങ്കാളിയായ പുരുഷന് ശിക്ഷ 15 ചാട്ടവാറടി മാത്രം. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്ന് സമ്മതിച്ചതിനാലാണ് സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷയായി വിധിച്ചത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ചതിനാലും മറ്റ് തെളിവുകളില്ലാത്തതിനാലുമാണ് പുരുഷന്റെ ശിക്ഷ 15 ചാട്ടവാറടി മാത്രമായി ഒതുങ്ങിയത്. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇന്തോനേഷ്യയില്‍ സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷ. അതേസമയം പങ്കാളിയായ പുരുഷന് ശിക്ഷ 15 ചാട്ടവാറടി മാത്രം. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്ന് സമ്മതിച്ചതിനാലാണ് സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷയായി വിധിച്ചത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ചതിനാലും മറ്റ് തെളിവുകളില്ലാത്തതിനാലുമാണ് പുരുഷന്റെ ശിക്ഷ 15 ചാട്ടവാറടി മാത്രമായി ഒതുങ്ങിയത്.2005ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരുമായി സ്വയംഭരണത്തെക്കുറിച്ച് ഉണ്ടാക്കിയ കരാറിന്റെ പുറത്താണ് ആചെഹ് ശരീഅത്ത് നിയമം പിന്തുടരുന്നത്. ബന്ധത്തില്‍ പങ്കാളിയായ പുരുഷന്‍ കിഴക്കന്‍ ആചെഹ്‌യിലെ ഫിഷറി ഏജന്‍സി തലവന്‍ കൂടിയാണ്. ആദ്യം 30 ചാട്ടവാറടിയായിരുന്നു ഇയാള്‍ക്ക് ആദ്യം ശിക്ഷ വിധിച്ചത്. എന്നാല്‍ ശരീഅത്ത് സുപ്രീംകോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി സ്വീകരിച്ചതോടെ 15 ചാട്ടവാറടിയായി ശിക്ഷ ചുരുങ്ങുകയായിരുന്നു.2018ലായിരുന്നു കേസിനാസ്പദമായ സംഭവം.