സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുംഃസുഷമ സ്വരാജ്​

വിമെൻ പോയിന്റ് ടീം

നൈജീരിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരുടെ മോചനത്തിനായി എല്ലാവിധ ശ്രമവും നടത്തുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിശാഖപട്ടണം സ്വദേശിയായ സായ് ശ്രീനിവാസിനെയും കര്‍ണാടകയില്‍ നിന്നുള്ള ആനിഷ് ശര്‍മയെയുമാണ് നൈജീരിയയിലെ ബോകോ എന്ന സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയത്.

ജോലിചെയ്യുന്ന സിമന്‍റ് കമ്പനിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇവരെ കാറടക്കം റാഞ്ചിയത്. ആനിഷ് ശര്‍മയുടെ ഭാര്യയുമായി സംസാരിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു. വിവരങ്ങള്‍ അപ്പപ്പോള്‍ കുടുംബങ്ങളെ അറിയിക്കാന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പിച്ചിട്ടുമുണ്ട്. അതേസമയം, മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും