സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

താലിബാനെതിരെ ചുവരെഴുത്ത് പ്രതിഷേധത്തിലേക്ക് മാറി കാബൂള്‍ വനിതകള്‍

വിമെന്‍ പോയിന്‍റ് ടീം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രാജ്യത്തെ താലിബാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാവുന്നു. സ്ത്രീകളും ആക്ടിവിസ്റ്റുകളും പ്രതിഷേധവുമായി നേരത്തെ രംഗത്തുവന്നിരുന്നു.

ഇപ്പോള്‍, രാത്രി സമയങ്ങളില്‍ നഗരത്തിലെ ചുവരുകളില്‍ തങ്ങളുടെ പ്രതിഷേധ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും എഴുതിക്കൊണ്ടാണ് തലസ്ഥാനത്തെ വനിതകള്‍ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നത്.

താലിബാന്‍ ഭരിക്കുന്ന ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനുമായി അക്രമത്തിലേര്‍പ്പെടേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായാണ് രാത്രി സമയങ്ങളിലെ ചുവരെഴുത്ത് രീതി പ്രതിഷേധക്കാര്‍ ഏറ്റെടുത്തത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ ജോലി, സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യം, സാമൂഹിക-രാഷ്ട്രീയ ഇടങ്ങളില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളിക്കുന്നത്- എന്നീ അവകാശങ്ങള്‍ മുന്നോട്ട് വെച്ചാണ് പ്രതിഷേധം.

”മുമ്പത്തെ ഞങ്ങളുടെ പ്രതിഷേധം ഭീഷണികളും അക്രമങ്ങളും നേരിട്ടു. അതുകൊണ്ടാണ് ഞങ്ങള്‍ ചുവരെഴുത്ത് രീതിയിലേക്ക് മാറിയത്.

മൗലികമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ പോരാട്ടം. ഇത് തുടരുക തന്നെ ചെയ്യും. നിശബ്ദരായിരിക്കില്ല,” പ്രതിഷേധക്കാരിലൊരാളായ തമന റെസാഇ ടോളോ ന്യൂസിനോട് പ്രതികരിച്ചു.

20 വര്‍ഷം മുമ്പുള്ള സ്ത്രീകളല്ല ഇപ്പോഴുള്ള സ്ത്രീകളെന്നും 1996ല്‍ ആദ്യ താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത സമയത്തെ പരാമര്‍ശിച്ച് ഇവര്‍ പറയുന്നു.

തങ്ങളുടെ, സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇവര്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും