സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യം; സുപ്രീം കോടതി

വിമെന്‍ പോയിന്‍റ് ടീം

അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് സുപ്രീം കോടതി. ഒരു സ്ത്രീ മരുമകളോട് ക്രൂരത കാണിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കൂടുതല്‍ ഗുരുതരമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധന പീഡനക്കേസിലെ ഭര്‍തൃമാതാവിന്റെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.സ്ത്രീധന പീഡനക്കേസില്‍ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഒരു സ്ത്രീ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയായിരുന്നു ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.

ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും മാതാപിതാക്കളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്റെ മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാരോപിച്ച് ഇരയുടെ മാതാവ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ഭര്‍തൃമാതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും